ക്രിസ്മസ്-പുതുവത്സര ആഘോഷം: കൊച്ചി മെട്രോയുടെ കൂടുതല്‍ സര്‍വീസുകള്‍
10 സര്‍വീസുകള്‍ അധികമായി നടത്തും.

കൊച്ചി : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
ഇന്നു മുതല്‍ ജനുവരി 4 വരെ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സര്‍വീസുകള്‍ അധികമായി നടത്തും. പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരെ സര്‍വീസ് നടത്തും.
അവസാന സര്‍വീസ് തൃപ്പൂണിത്തുറയില്‍ നിന്നു പുലര്‍ച്ചെ 1.30 നും ആലുവയില്‍ നിന്നും 1.45 നും ആയിരിക്കും.