അരിക്കുളത്ത് 70 അടി താഴ്ചയുള്ള കിണറ്റിൽ പശു വീണു
അഗ്നി രക്ഷാ സേന പശുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു. അരിക്കുളം പഞ്ചായത്തിലെ മാപ്പാട്ട് ചാലക്കൽ മീത്തൽ ഹൗസ് ദേവിയുടെ പശുവാണ് കിണറ്റിൽ വീണത്. അഗ്നി രക്ഷാ സേന പശുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. ഏകദേശം 70 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് വീട്ടുപറമ്പിലെ, ഒരു വയസ്സ് പ്രായമായ പശു വീണത്.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ പി കെ ഇർഷാദ്, ജിനീഷ് കുമാർ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻ്റ് റെസ്ക്യ, കെ എം സനൽരാജ്, കെ ഷാജു, ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.