പോക്സോ കേസ് പ്രതി പിടിയിൽ
പാഴൂർ സ്വദേശി ഇരട്ട കണ്ടത്തിൽ വീട്ടിൽ സുധീന്ദ്രൻ എന്ന അസ്‌കർ (44) ആണ് പിടിയിലായത്.
കോഴിക്കോട്: ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പോക്സോ കേസ് പ്രതി പിടിയിൽ. പാഴൂർ സ്വദേശി ഇരട്ട കണ്ടത്തിൽ വീട്ടിൽ സുധീന്ദ്രൻ എന്ന അസ്‌കർ (44) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.
2023 ൽ മാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ പ്രതി മണാശ്ശേരി KMCT ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ നടത്തിയ പരിശോധനയി ലാണ് അറസ്റ്റ് ചെയ്തത്.മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം SCPO മാരായ പ്രജീഷ്, പ്രമോദ്, ഷിനോജ് CPO ശ്രീജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായി രുന്നു.
ഇയാൾക്കെതിരെ മാവൂർ സ്റ്റേഷനിൽ മറ്റൊരു പോക്സോ കേസും നിലവിലുണ്ട്, കൂടാതെ പ്രതിയുടെ ക്രിമിനൽ സ്വഭാവം മനസ്സിലാക്കി മാവൂർ സ്റ്റേഷനിൽ നിന്നും നല്ല നടപ്പിനുള്ള റിപ്പോർട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിട്ടു ണ്ടെങ്കിലും പ്രതി ഹാജരാകാതെ മുങ്ങി നടക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.