headerlogo
recents

തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യൽ നടപടി ആരംഭിച്ചു ; നടപടി ഹരിതട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന്

മാലിന്യം തള്ളിയ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യൽ നടപടി ആരംഭിച്ചു ; നടപടി ഹരിതട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന്
avatar image

NDR News

22 Dec 2024 07:09 PM

  തമിഴ്‌നാട് : തമിഴ്‌നാട് തിരുനെല്‍ വേലിയില്‍ തള്ളിയ ആശുപത്രി മാലിന്യം ഉള്‍പ്പടെയുള്ളവ മാറ്റിത്തുടങ്ങി.ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നു ദിവസത്തിനകം മാറ്റണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

   ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണ കൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്.മാലിന്യം തള്ളിയ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍ വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം തള്ളിയത്. മൂന്നുദിവസത്തിനകം മാലിന്യം പൂര്‍ണമായും നീക്കാനാണ് ട്രിബ്യൂണന്‍ നിര്‍ദ്ദേശം.

  മാലിന്യമെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശവകുപ്പും പ്രത്യേകസംഘത്തെ നിയോഗിച്ചു. ഹരിതട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപണ വിധേയമായ സ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. ആശുപത്രി കളില്‍ നിന്ന് മെഡിക്കല്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നേടിയ കമ്പനികള്‍ക്ക് വീഴ്ചയുണ്ടായെ ന്നാണ് കേരള സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടി എടുക്കും.

 

NDR News
22 Dec 2024 07:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents