കൂമുള്ളി വാഹനപകടം : ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ലൈസൻസ് റദ്ദാക്കിയിരുന്നില്ല
അത്തോളി: കൂമുള്ളി മിൽമ ബൂത്തിന് സമീപം ബസ്, സ്ക്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി. അപകടത്തിനിടയാക്കിയ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് ഡ്രൈവർ പെരുവണ്ണാമുഴി സ്വദേശി കെ പി ആഷിദിന്റെ ഡ്രൈവിംഗ് ലൈസൻസ് നന്മണ്ട ജോയിന്റ് റീജിണൻ ട്രാൻസ്പോർട്ട് ഓഫീസർ എം പി ദിനേശൻ റദ്ദാക്കി. ഇക്കഴിഞ്ഞ നവംബർ 1 ന് വൈകിട്ട് 3 നായിരുന്നു ഒമേഗ ബസിടിച്ച് മലപ്പുറം സ്വദേശി രതീപ് ദാരുണമായി മരിച്ചത്. സ്‌കൂട്ടർ മറ്റൊരു വാഹനം തട്ടി മരിച്ചതെന്നായിരുന്നു ബസ് ജീവനക്കാർ ആദ്യം പോലീസിന് നൽകിയ മൊഴി. പിന്നീട് സി സി ടി വി ദൃശ്യം പുറത്ത് വന്നതോടെ പോലീസ് തിരുത്തി.
ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ മറ്റ് നടപടി ഉണ്ടായില്ല. തുടർന്ന് രതീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വാർത്ത സമ്മേളനത്തിൽ ആരോപണവുമായി രംഗത്ത് വന്നു. അതിനിടയിൽ ഡിസംബർ 17 ന് ആഷിദിൽ നിന്നും വാഹനപകടം സംബന്ധിച്ച് ലഭിച്ച മറുപടി തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ആഷിദിൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തെക്ക് റദ്ദാക്കാൻ (ഡിസംബർ 17 മുതൽ 2025 ഡിസംബർ 16 വരെ) ഉത്തരവിടുകയായിരുന്നു .