ഉള്ളിയേരി നാറാത്ത് സ്വദേശിനി യുവതിയെ രണ്ടു ദിവസമായി കാണാനില്ല
ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്
ഉള്ളിയേരി: ഉള്ളിയേരി നാറാത്ത് സ്വദേശിനിയായ യുവതിയെ രണ്ടു ദിവസമായി കാണാനില്ല. വെങ്ങിലോട്ട് പ്രജിത്തിന്റെ ഭാര്യ അശ്വതിയെയാണ് ഡിസംബർ 11 മുതൽ കാണാതായത്. 24 വയസ്സ് പ്രായമുണ്ട്. ഡിസംബർ 11ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞിക്കാവിലുള്ള ഇടത്തിൽ കണ്ടി വീട്ടിൽ നിന്നും പുറപ്പെട്ടതാണ്. ബാലുശ്ശേരിയിലെ ബാങ്കിൽ പോവുകയാണെന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിന്നീട് തിരിച്ചുവന്നില്ല.
ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 155 സെൻറീമീറ്റർ ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരവും ആണ്. റോസ് കളർ ടോപ്പും നീല കളർ ലെഗിനും നീല ഷാളുമാണ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ധരിച്ചത്. അശ്വതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.