headerlogo
recents

പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ

ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ ആണ് അറസ്റ്റിൽ .

 പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ
avatar image

NDR News

11 Dec 2024 05:21 PM

  കോഴിക്കോട് : പരസ്യചിത്രീകരണ ത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ്.

   അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്.

    വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിട യില്‍ കൂട്ടത്തിലുള്ള വാഹനമിടി ച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

 രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായി രുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥാപന ത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുക യായിരുന്നു.

   രണ്ട് വർഷം മുമ്പാണ് ആല്‍വിന്റെ കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞത്. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും.ഈ പ്രാവിശ്യം ആൽവിൻ നാട്ടിലെത്തിയപ്പോൾ കമ്പനിയുടെ പ്രമോഷൻ വീഡിയോ (പരസ്യ ചിത്രീകരണം) ചിത്രീകരണം ഏറ്റെടുക്കുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ച് മരണപ്പെടുന്നത്.

NDR News
11 Dec 2024 05:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents