headerlogo
recents

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

ശാസ്താംപൂവം ആദിവാസി നഗർ കാടർ വീട്ടിൽ പരമേശ്വരൻ്റെ ഭാര്യ മീനാക്ഷിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

 വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
avatar image

NDR News

11 Dec 2024 06:02 PM

  തൃശ്ശൂർ:  തൃശൂർ വെള്ളിക്കുളങ്ങര യിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ തൃശ്ശൂർ ശാസ്താംപൂവം ആദിവാസി നഗർ കാടർ വീട്ടിൽ പരമേശ്വരൻ്റെ ഭാര്യ മീനാക്ഷിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് കണ്ടെത്തി.

    ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമായിരുന്നു മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം കാട്ടാനയുടെ കാൽപ്പാടു കളും കണ്ടെത്തിയിരുന്നു.

    പ്രദേശത്ത് ഇടയ്ക്കിടെ കാട്ടാന യുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെ ങ്കിലും ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

NDR News
11 Dec 2024 06:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents