headerlogo
recents

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

ഇന്ന് പുലർച്ച ഒരു മണിയോടെയാണ് നെല്ല്യാടി പുഴയിൽ മത്സ്യതൊഴിലാളികൾ നവജാത ശിശുവിൻ്റെ മൃതദേഹം കണാനിടയായത്.

 നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി
avatar image

NDR News

10 Dec 2024 10:21 PM

   കൊയിലാണ്ടി: കൊയിലാണ്ടി നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി, ഇന്ന് പുലർച്ച ഒരു മണിയോടെയാണ് നെല്ല്യാടി പുഴയിൽ മത്സ്യതൊഴിലാളികൾ നവജാത ശിശുവിൻ്റെ മൃതദേഹം കണാനിടയായത്. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി.

   വടകര റൂറൽ എസ്പിപി നിധിൻ രാജിന്റെ നിർദേശപ്രകാരം വടകര ഡിവൈ എസ് പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ് ഐ. കെ.എസ് ജിതേഷിന്റെയും, നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചും, മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് എന്നാൽ മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. കൂടാതെ നഗരസഭകളിലെ സമീപ പ്രദേശത്തെ ആശാ വർക്കർമാരുമായും പോലീസ് ആശയ വിനിമയം നടത്തി.

    അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയായ വിദഗദർ സ്ഥലത്തെത്തി പരിശോധന നടത്തി. 25 വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം ഇക്വസ്റ്റിനു ശേഷം ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം നടത്തി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കയാണ്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി എസ് എച്ച് ഒ 9497987193, എസ് ഐ 9497980798, പോലീസ് സ്റ്റേഷൻ 0496 2620236 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

NDR News
10 Dec 2024 10:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents