headerlogo
recents

താമരശ്ശേരി ചുരത്തിൽ ഫോണ്‍ വിളിച്ച്, വളയം പിടിച്ച് കെഎസ്ആ‍ർടിസി ഡ്രൈവ‍ർ, ദൃശ്യങ്ങള്‍ പുറത്ത്

യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്

 താമരശ്ശേരി ചുരത്തിൽ ഫോണ്‍ വിളിച്ച്, വളയം പിടിച്ച് കെഎസ്ആ‍ർടിസി ഡ്രൈവ‍ർ, ദൃശ്യങ്ങള്‍ പുറത്ത്
avatar image

NDR News

07 Dec 2024 09:38 PM

കോഴിക്കോട്: താമരശ്ശേരി ചൂരത്തിലൂടെ കെഎസ്ആര്‍ടിസി ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് വൈകിട്ട് 4.50ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുടേതാണ് ഈ അപകടകരമായ ഡ്രൈവിങ്. തുടർച്ചയായി ഡ്രൈവർ ഫോൺ ഉയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

      താമരശ്ശേരി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് കോഴിക്കേടുക്കുള്ള ബസിലെ ഡ്രൈവറുടേതാണ് ഈ നിയമലംഘനം. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്. ഒമ്പത് ഹെയര്‍ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിങെന്നും നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. KL 15 8378 എന്ന ബസിലെ ഡ്രൈവറാണ് ഫോൺവിളിച്ചുകൊണ്ട് ബസ് ഓടിച്ചത്.

'

NDR News
07 Dec 2024 09:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents