എരവട്ടൂരിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന് അപകടം
കാർ നരിക്കിലാപ്പുഴ ഭാഗത്തെ റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു
പേരാമ്പ്ര: കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന് അപകടം. ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവം. എരവട്ടൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാർ നരിക്കിലാപ്പുഴ ഭാഗത്തെ റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കാറിൽ സഞ്ചരിക്കുകയായിരുന്ന എരവട്ടൂർ കയ്യേലിയിലെ വിജയൻ ഷീന ദമ്പതികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.പരിക്കേറ്റ ഷീനയെ ഉടൻ പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.