headerlogo
recents

ഒരാഴ്ച മുൻപ് നിക്കാഹ്, കഴിഞ്ഞ വധു ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽ മരിച്ചു

അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്

 ഒരാഴ്ച മുൻപ് നിക്കാഹ്, കഴിഞ്ഞ വധു ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽ മരിച്ചു
avatar image

NDR News

07 Dec 2024 12:10 PM

പെരിന്തൽമണ്ണ: ഒരു നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്ഷനു സമീപമാണ് അപകടം. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. 

       ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്‌റ്റ് ജുമാ മസ്‌ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.

NDR News
07 Dec 2024 12:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents