headerlogo
recents

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

 ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
avatar image

NDR News

06 Dec 2024 04:32 PM

    എറണാകുളം :ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ക്യൂവില്‍ ഉണ്ടായിരുന്നത് എന്നും അവരെ തടഞ്ഞതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ദിലീപിന് പരിഗണന നൽകിയതോടെ മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങിയില്ലേ എന്നും കോടതി ചോദിച്ചു.

   ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടക്കുന്നതിന് തൊട്ട് മുമ്പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് ശബരിമലയില്‍ നിന്നും മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

    ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. അതേസമയം ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.ദിലീപ് ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ ഹൈക്കോടതിയുടെ ഇടപെടൽ.

NDR News
06 Dec 2024 04:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents