വയനാട് ദുരന്തം;ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.
വയനാട് :ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആവശ്യം വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു.കേന്ദ്ര തീരുമാനത്തിന് പിന്നാലെ അന്തര്‍ മന്ത്രാലയ സമിതി 2219 കോടി രൂപയുടെ പുനഃരധിവാസ പാക്കേജ് പരിശോധിച്ചുവരികയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനം. വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.
വയനാട് ദുരന്തത്തെ ലെവല്‍ 3 ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദര്‍ശിച്ച് മടങ്ങിയിട്ട് മാസങ്ങളായെങ്കിലും ദുരന്ത ബാധിതര്‍ ഇപ്പോഴും ദുരിത ജീവിതത്തില്‍ തന്നെയാണ്. വ്യാഴാഴ്ച എല്‍ഡിഎഫ് വയനാട് ദുരന്തത്തില്‍ കേന്ദ്രം തുടരുന്ന അവഗണനയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പി ച്ചിട്ടുണ്ട്.