എലത്തൂരിൽ എച്ച്.പി.സി.എൽ. ഡിപ്പോയിൽ നിന്നും തോട്ടിലേക്ക് ഡീസൽ ഒഴുകി
സംഭവം അറ്റകുറ്റപ്പണി നടക്കുന്നതിനിടെ

എലത്തൂർ: എലത്തൂർ എച്ച്.പി.സി.എൽ. ഡിപ്പോയിൽ നിന്ന് ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസൽ പുറത്തേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
700 ലിറ്ററോളം ഇന്ധനം തോട്ടിലേക്ക് ഒഴുകിയതായാണ് സൂചന. അലാറം സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ഇന്ധനം ടാങ്ക് നിറഞ്ഞൊഴുകിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ബക്കറ്റിലും മറ്റുമായി ഇന്ധനം സ്ഥലത്ത് നിന്നും മാറിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ആളുകൾക്ക് സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തി. ഫയർഫോഴ്‌സും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.