headerlogo
recents

കർഷക കോൺഗ്രസ് നേതൃത്വത്തിൽ ചെറുവണ്ണൂർ കൃഷിഭവൻ ധർണ്ണ

വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അവകാശം കർഷകർക്ക് നൽകണം

 കർഷക കോൺഗ്രസ് നേതൃത്വത്തിൽ ചെറുവണ്ണൂർ കൃഷിഭവൻ ധർണ്ണ
avatar image

NDR News

26 Nov 2024 10:01 PM

ചെറുവണ്ണൂർ : ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് ചെറുവണ്ണൂർ കൃഷിഭവനിലേക്ക് മാർച്ചം ധർണയും സംഘടിപ്പിച്ചു. വന്യജീവികളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം നൽകുക, വന്യ ജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുക, ആവള പാണ്ടിയും, കരു വോട് ചിറയും, പരപ്പുഴ പാണ്ടിയും പൂർണ്ണമായും കൃഷിയോഗ്യ മാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കർഷക പെൻഷൻകുടിശ്ശിക സഹിതം വിതരണം ചെയ്യുക, ലീഡർ കരുണാകരൻ സർക്കാർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽ റജീസ്റ്റർ ചെയ്തവർക്ക് സർക്കാർ സർവ്വിസിലെ മിനിമം പെൻഷൻ നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് ഭരണ ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. 

      കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന വി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ.സുരേന്ദ്രൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി.പി.നാരായണൻ, പട്ടയാട്ട് അബ്ദുള്ള, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജാത, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.പി അരവിന്ദൻ, എം.പി. കുഞ്ഞി കൃഷ്ണൻ, യു ഡി എഫ് കൺവീനർ പിലാക്കാട്ട് ശങ്കരൻ, കെ.പി.രവീന്ദ്രൻ, ക്ഷീരസംഘം പ്രസിഡണ്ട് കുഞ്ഞമ്മത്, ബഷിർ കറുത്തെടുത്ത്, വി.കണാരൻ മാസ്റ്റർ, വേണുഗോപാലൻ മുയിപ്പോത്ത്, നിരയിൽ പ്രശാന്ത്‌ എന്നിവർ സംസാരിച്ചു. പി.പി.ഗോപാലൻ സ്വാഗതവും എൻ.പി.വിജയൻ നന്ദിയും പറഞ്ഞു.

 

NDR News
26 Nov 2024 10:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents