കല, സാഹിത്യം എന്നിവയിലൂടെ ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതു തലമുറ തയ്യാറാകണം: കെ.പി. രാമനുണ്ണി
മാനാഞ്ചിറ ഒപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.
കോഴിക്കോട് :കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതു തലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഒപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.
ജീവിത സാഹചര്യങ്ങളോട് സമരസപ്പെട്ട് ജീവിക്കാനും തിരിച്ചറിവ് ഉണ്ടാകാനും കലയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. കലോത്സവത്തിൻ്റെ ഭാഗമായി രണ്ട് ദിവസമാണ് സാംസ്കാരികസദസ്സ് സംഘടിപ്പിക്കുന്നത്.
റവന്യു ജില്ലവിദ്യാഭ്യാസ ഉപഡയരക്ടറും ജനറൽ കൺവീനറുമായ മനോജ് മണിയൂർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി പങ്കെടുത്തു. ആർ,ഡി ഡി. എം.സന്തോഷ് കുമാർ വിദ്യാകിരണം കോഡിനേറ്റർ വി.വി വിനോദ്, സാംസ്കാരി ക.സമിതി കൺവീനർ ബിജു കാവിൽ ,എം.ജി. ബൽരാജ് ,വി.എം. അഷറഫ്, രഞ്ജീഷ് ആവള എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വിയ്യൂർ മാന്ത്രിക സല്ലാപം ഒരുക്കി. മജീഷ് കാരയാട്, സുമേഷ് താമരശ്ശേരി എന്നിവർ സംഗീത വിരുന്നൊരുക്കി. നിശാഗന്ധി, ടീം മരുതൂർ എന്നിവർ തിരുവാതിര അവതരിപ്പിച്ചു.