headerlogo
recents

കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച അഞ്ചു പേർക്കെതിരെ കേസ്

കൊയിലാണ്ടി സ്റ്റാന്റിൽ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു

 കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച അഞ്ചു പേർക്കെതിരെ കേസ്
avatar image

NDR News

17 Nov 2024 09:47 AM

കൊയിലാണ്ടി : സ്വകാര്യ ബസ് കണ്ടക്ടറെയും ഡ്രൈവറെയും സംഘം ചേർന്ന് എത്തിയവർ മർദിച്ചു. മർദ്ദനമേറ്റ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ (40) കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് (35)തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 - എ.ആർ. 1176 നമ്പർ കൃതിക ബസ്സിൽ ഓട്ടത്തിനിടയിൽ യുവതി വീണിരുന്നു. വെള്ളിയാഴ്ച കൊല്ലത്തുനിന്നും കോഴിക്കോടെക്ക് ടിക്കറ്റെടുത്ത യുവതിക്ക് ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോഴാണ് വീണു പരിക്കേറ്റത്. പിന്നീട് ഇവരെ തിരുവങ്ങൂരിൽ ഇറക്കിവിടുകയും ചെയ്തു. സംഭവത്തിൽ ശനിയാഴ്‌ച കൊയിലാണ്ടി സ്റ്റാന്റിൽ ചോദിക്കാനെത്തിയവർ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു.

     സംഘർഷത്തെ തുടർന്ന് കൊയിലാണ്ടി എസ് ഐ ജിതേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിക്കേറ്റ കണ്ടക്ടറെയും ഡ്രൈവറെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്‌ച ഇവർ ഈ ബസ്സിൽ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ആക്രമണത്തിൽ കണ്ടക്ടറുടെ പല്ല് നഷ്ട‌പ്പെട്ടതായി പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ്

കേസെടുത്തു.

NDR News
17 Nov 2024 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents