'ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത് '; ശബരിമല സർവീസിൽ മുന്നറിയിപ്പ് നൽകി ഹൈക്കോടതി
തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുതെന്നടക്കമുള്ള നിർദേശങ്ങളാണ് കോടതി നൽകിയത്.
എറണാകുളം :ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും തീർത്ഥാടകരെ നിർത്തി കൊണ്ടുപോകരുതെന്നടക്കമുള്ള നിർദേശങ്ങളാണ് കോടതി നൽകിയത്.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർഥാടകനെ പോലും നിർത്തി ക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
മണ്ഡല മകരവിളക്ക് തീർത്ഥാടന ത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്ക മാകും.അതേസമയം നാളെ വൈകിട്ട് ശബരിമല നട തുറക്കാനാരിക്കെ ആദ്യ ആഴ്ചത്തെ വെർച്വൽ ബുക്കിംഗ് പൂർത്തിയായി. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്.
നട തുറക്കും മുൻപേ ഓൺലൈൻ ബുക്കിംഗ് നിറഞ്ഞു. നിലവിലെ എഴുപതിനായിരം ഓൺലൈൻ, 10000 സ്പോട്ട് എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചനയുണ്ട്.70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നല്‍കും. ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക. ഇതിനായി പമ്പയില്‍ അഞ്ചും എരുമേലിയും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകളായിരിക്കും ഉണ്ടായിരിക്കുക. ബാര്‍കോഡ് സംവിധാനത്തോടെയാകും സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടകര്‍ക്ക് പാസുകള്‍ അനുവദിക്കുക.
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധ മായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ അവരെ ദർശനം അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയില്‍ കൂടുതല്‍ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ജര്‍മന്‍ പന്തലും തയ്യാറാണ്.