headerlogo
recents

മദ്യലഹരിയിൽ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ; വാഹനങ്ങളുടെ നീണ്ട നിര

ഗേറ്റുമാനെ മാറ്റി പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചത്

 മദ്യലഹരിയിൽ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ; വാഹനങ്ങളുടെ നീണ്ട നിര
avatar image

NDR News

09 Nov 2024 10:20 AM

എടക്കാട്: മദ്യലഹരിയിൽ അടച്ച ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ' സിഗ്നൽ കിട്ടാത്തതിനാൽ തീവണ്ടികൾ ഏറെ സമയം പിടിച്ചിട്ടു. കോയമ്പത്തൂർ എക്സ്പ്രസ്സും മംഗളൊരു തിരുവനന്തപുരം മാവേലി എക്സ്പ്രസ്സും പിടിച്ചിടേണ്ടിവന്നു. ഗേറ്റ്മാൻ സുധീഷ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പരിശോധനയ്ക്ക് അയച്ചു. ഗേറ്റുമാനെ മാറ്റി പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 8:30 നാണ് ഗേറ്റ് തുറക്കാനാകാതെ അടഞ്ഞു കിടന്നത്. ഗേറ്റിൻ്റെ ഇരുവശവും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഒരു ഭാഗത്തേക്കുള്ള തീവണ്ടി കടന്നുപോയ ശേഷം താക്കോൽ ഉപയോഗിച്ച് ഗേറ്റ് തുറക്കാനാവാത്ത ഗേറ്റ് മാന്റെ അസ്വാഭാവിക പ്രവർത്തനം കണ്ട് വാഹന ഡ്രൈവർമാർ ബഹളംവെച്ചു. ഈ സമയം സിഗ്നൽ കിട്ടാതെ മറ്റൊരു വണ്ടി ഗേറ്റിന് സമീപം നീർത്തിയിട്ടു. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് എടക്കാട് പോലീസ് സ്ഥലത്തെത്തി.

      റെയിൽവേ സ്റ്റേഷനിൽനിന്ന് മറ്റൊരു ഗേറ്റ് മാനെ എത്തിച്ചാണ് ഗേറ്റ് സംവിധാനം നിയന്ത്രിച്ചത്. വിഷയം കണ്ണൂർ റെയിൽവേ അധികൃതർ പാലക്കാട് ഡിവിഷൻ അധികൃതരെ അറിയിച്ചു. റെയിൽവേ ഗേറ്റുകളിൽ ഇപ്പോൾ വിമുക്തഭടൻമാർ ഉൾപ്പെടെ കരാർ നിയമനത്തിലുണ്ട്. ആറുമാസം മുമ്പ് തൃക്കപ്പൂരിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.

NDR News
09 Nov 2024 10:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents