headerlogo
recents

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം

നഗര പ്രദേശങ്ങളില്‍ വായു ഗുണനിലവാരം 360 ന് മുകളില്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.

 ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം
avatar image

NDR News

09 Nov 2024 06:37 PM

   ഡൽഹി :ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വായു ഗുണ നിലവാര സൂചിക 360 ന് മുകളില്‍ തുടരുകയാണ്. അതേസമയം വിഷയത്തില്‍ ബിജെപി -ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയപ്പോരും കനക്കുന്നു. ദീപാവലിക്ക് ശേഷമുള്ള തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്.

    നഗര പ്രദേശങ്ങളില്‍ വായു ഗുണനിലവാരം 360 ന് മുകളില്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ബവാന, ആനന്ദ് വിഹാര്‍ തുടങ്ങിയ മേഖലകളില്‍ 400ന് മുകളിലാണ് വായു ഗുണനിലവാരം. മലിനീകരണം രൂക്ഷമായി തുടരുന്നതോടെ ദില്ലിയില്‍ ശ്വാസകോശ സംബന്ധ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.  അതേ സമയം മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയിയുടെ നേതൃത്വത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

  മലിനീകരണതോത് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ കര്‍ശനമാക്കണ മെന്ന് യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ മലിനീകരണത്തെ ച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോരും കനക്കുകയാണ്.

NDR News
09 Nov 2024 06:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents