headerlogo
recents

റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് തലക്ക് ഗുരുതര പരിക്ക്

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പുലർച്ചെ 12.55നാണ് കല്ലേറുണ്ടായത്

 റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് തലക്ക് ഗുരുതര പരിക്ക്
avatar image

NDR News

09 Nov 2024 07:31 PM

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് തലക്ക് ഗുരുതര പരിക്ക്. മംഗളൂരുവിൽനിന്ന് ചെ ന്നൈയിലേക്കുപോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പുലർച്ചെ 12.55നാണ് കല്ലേറുണ്ടായത്.കൊല്ലം സ്വദേശി മുരളിക്കാണ് (62) പരിക്കേറ്റത്. ഇദ്ദേഹത്തെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. തലയിൽ ഏഴ് തുന്നലുകളുണ്ട്.

      ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ മറ്റ് യാത്രക്കാരുൾപ്പെടെ ചേർന്ന് കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. ഇതിൽ പ്രകോപിതനായി, ട്രെയിനിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ കല്ലെറിയുകയായിരുന്നു. പിറകു വശത്തെ ജനറൽ കമ്പാർട്മെന്റിലെ യാത്രക്കാരനായിരുന്നു മുരളി.

NDR News
09 Nov 2024 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents