മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള പരാമർശം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
ഇന്ന് സുരേഷ് ഗോപിക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ചേലക്കര:ചേലക്കരയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെ തിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പൊലീസില്‍ കെപിസിസി മീഡിയ പാനലിസ്റ്റായ വിആര്‍ അനൂപ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.ചേലക്കരയിലെ ബിജെപി ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെയാണ് പരാതി.
നേരത്തെ, സിപിഐ നേതാവിന്റേയും ഒരു അഭിഭാഷകന്റെ പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് കേസെടുത്തത്. ഇന്ന് സുരേഷ് ഗോപിക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.