headerlogo
recents

ബാലുശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല സമാപനം

ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തിൽ കോക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാസ്യന്മാരായി

 ബാലുശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല സമാപനം
avatar image

NDR News

31 Oct 2024 09:34 AM

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ (ജനറല്‍) വിഭാഗങ്ങളില്‍ കോക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാസ്യന്മാരായി. 260 പോയന്റുമായാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി എച്ച് എസ് കോക്കല്ലൂര്‍ ഓവറോള്‍ കിരീടം നേടിയത്. 215 പോയന്റുമായി പാലോറ എച്ച് എസ് എസ് ഉള്ളിയേരി രണ്ടാം സ്ഥാനവും 2 13 വീതം പോയന്റുമായി ജി വി എച്ച് എസ് എസ് ബാലുശ്ശേരി, ജി എച്ച് എസ് എസ് പൂനൂര്‍ എന്നീ സ്‌കൂളുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ (ജനറല്‍) വിഭാഗത്തില്‍ 232 പോയന്റുമായാണ് ജി എച്ച് എസ് എസ് കോക്കല്ലൂര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. 231 പോയന്റുമായി നന്മണ്ട എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 168 പോയന്റുമായി ജി എച്ച് എസ് എസ് പൂനൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി ജനറല്‍ വിഭാഗത്തില്‍ ഇന്‍ഡസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും എ യു പി എസ് പി സി പാലവും 80 പോയന്റുമായി സംയുക്ത ജേതാക്കണ്ടായി. 76 വീതം പോയന്റുകള്‍ നേടി സരസ്വതി വിദ്യാമന്ദിറും എ യു പി എസ് ചീക്കിലോടും രണ്ടാം സ്ഥാനത്തും 74 പോയന്റുമായി ജി എച്ച് എസ് എസ് കോക്കല്ലൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

        എല്‍ പി ജനറല്‍ വിഭാഗത്തില്‍ 65 പോയന്റുമായി എസ് എം എം യു പി എസ് ശിവപുരവും 63 പോയന്റുമായി എ യു പി എസ് പി സി പാലവും എ എം എല്‍ പി എസ് ചീക്കിലോടും എ എല്‍ പി എസ് കാക്കുരും രണ്ടാം സ്ഥാനം പങ്കിട്ടു. 61 പോയന്റുമായി എ എല്‍ പി എസ് ജ്ഞാനപ്രദായനിയാണ് മൂന്നാം സ്ഥാനത്ത്.എല്‍ പി അറബിക് വിഭാഗത്തില്‍ 45 വീതം പോയന്റുമായി എസ് എം എ യു പി എസ് ശിവപുരം എ യു പി എസ് നന്മണ്ട ഈസ്റ്റും സംയുക്ത ജേതാക്കളായി. 43 വീതം പോയന്റുകള്‍ നേടി എ എം എല്‍ പി എസ് പുന്നശ്ശേരി സൗത്ത്, എ എല്‍ പി എസ് ജ്ഞാനപ്രദായനി എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 4 1 വീതം പോയന്റുമായി കാന്തപുരം ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍ (ചോയിമഠം) , എ എം എല്‍ പി എസ് വള്ളിയോത്ത് , എ യു പി എസ് ചീക്കിലോട് മൂന്നാം സ്ഥാനം പങ്കിട്ടു. യു പി അറബിക് വിഭാഗത്തില്‍ 65 പോയന്റുമായി എ യു പി എസ് നന്മണ്ട ഈസ്റ്റ് ജേതാക്കളായി. 63 വീതം പോയന്റുമായി എ യു പി എസ് പി സി പാലം, ജി എം യു പി എസ് പൂനൂര്‍ എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 61 പോയന്റുമായി എ യു പി എസ് മങ്ങാടാണ് മൂന്നാം സ്ഥാനത്ത്. എച്ച് എസ് അറബിക് വിഭാഗത്തില്‍ 82 പോയന്റുമായി ജി എച്ച് എസ് പൂനൂര്‍ ചാമ്പ്യന്മാരായി. 81 പോയന്റുമായി നന്മണ്ട ഗവ.എച്ച് എസ് എസും 65 പോയന്റുമായി കുട്ടമ്പൂര്‍ എച്ച് എസും രണ്ടും മൂന്നും സ്ഥാനത്തെത്തി.

            സമാപന സംഗമത്തില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി കെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ , ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജാസ് കുനിയില്‍, എ ഇ ഒ പി ഗീത , ബ്ലോക്ക് അംഗം സാജിദ പി , സുജേഷ് കെ എം , സജിത എം, കെ അബ്ദുസ്സലീം, ഷിനോയ് സി ആര്‍ , നരേന്ദ്ര ബാബു, അജയന്‍ ടി പി , പ്രശാന്ത് കുമാര്‍ പി, എം മധുസൂദനന്‍, പി പി റിനീഷ് കുമാര്‍, എ വി മുഹമ്മദ്, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, ടി പി മുഹമ്മദ് ബാഷിര്‍ , ഉമര്‍ മങ്ങാട്, ശഫീഖ് കാന്തപുരം, സാലിം കരുവാറ്റ സംബന്ധിച്ചു.

 

NDR News
31 Oct 2024 09:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents