headerlogo
recents

ഹെൽത്ത് സബ്സെൻ്ററിനായി സൗജന്യമായി സ്ഥലംവിട്ടുനൽകി ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി

സമ്മതപത്രം സർവ്വകക്ഷി സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദിന് കൈമാറുകയും ചെയ്തു.

 ഹെൽത്ത് സബ്സെൻ്ററിനായി സൗജന്യമായി സ്ഥലംവിട്ടുനൽകി ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി
avatar image

NDR News

22 Oct 2024 01:19 PM

പേരാമ്പ്ര : ഹെൽത്ത് സബ്സെൻ്ററിനായി സൗജന്യമായി സ്ഥലംവിട്ടുനൽകി ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി.കഴിഞ്ഞ 35 വർഷത്തോളമായി എടവരാട് ചേനായിക്കടുത്ത് പ്രവർത്തിച്ചുവന്നിരുന്നതും കാലപ്പഴക്കത്താൽ കെട്ടിടം ജീർണ്ണാവസ്ഥയിലായതിനാൽ കഴിഞ്ഞ 5 വർഷമായി ചേനായി അങ്ങാടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തി വരികയാണ്' എടവരാട് ഹെൽത്ത് സബ്സെൻ്റർ നിലവിലെ സ്ഥലത്ത് നിർമ്മിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ പി ഡ ബ്ള്യു ഡി റോഡരികിലെ ചേനായിലുള്ള തൻ്റെ സ്ഥലം സബ്സെൻ്ററിനായി സൗജന്യമായി വിട്ടുനൽകാൻ ചേനായി തളിർ കുഞ്ഞബ്ദുല്ല ഹാജി തയ്യാറാവുകയും അതിൻ്റെ സമ്മതപത്രം സർവ്വകക്ഷി സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദിന് കൈമാറുകയും ചെയ്തു.

      നിലവിലെ സബ്സെൻ്റർ നിർമ്മാണത്തിന് 2022, ൽ തന്നെ നാഷണൽ ഹെൽത്ത് മിഷൻ 55 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.. സ്ഥാപനം നിലവിൽ വന്നാൽ എടവരാട് പ്രദേശത്തെ വയോജനങ്ങൾ, ഗർഭിണികൾ, ജീവിതശൈലീ രോഗികൾ, കുട്ടികൾ, സ്ത്രീകൾ തുടങ്ങി എല്ലാവരുടെയും ഏകാശ്രയമായ സബ്സെൻ്ററിന് രണ്ടായിരം സ്ക്വയർഫീറ്റിനടുത്ത് വലിപ്പമുള്ള ലാബ്സംവിധാനമുള്ള മനോഹരമായ കെട്ടിടം യാഥാർത്ഥ്യമാകും.

           ആക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. കുഞ്ഞമ്മത് ഫൈസി, വൈ.ചെയർമാൻമാരായ സി.രാധാകൃഷ്ണൻ മാസ്റ്റർ, പി.ടി.വിജയൻ, ട്രഷറർ കെ.സി.ജയകൃഷ്ണൻ, ജോ. കൺവീനർ ടി.കെ. ബാലകുറുപ്പ്, എം.പത്മേഷ്, കെ.സി.നാസർ, സി. ബാബു, കെ.കെ.സി.മൂസ്സ, എം.എൻ. അഹമദ്, എടവത്ത് രാജു, കെ.കെ.അമ്മത് തളിർ, ടി.കെ. ഫൈസൽ, പി.ശരത്, പി.പി.അബ്ദുറഹ്മാൻ, പി.ടി.വേണു ചടങ്ങിൽസംബന്ധിച്ചു.

 

NDR News
22 Oct 2024 01:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents