headerlogo
recents

ശബരിമലയില്‍ ദര്‍ശന സമയം മൂന്ന് മണിക്കൂര്‍ നീട്ടി

തിരക്ക് കണക്കിലെടുത്താണ് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനമെടുത്തത്.

 ശബരിമലയില്‍ ദര്‍ശന സമയം മൂന്ന് മണിക്കൂര്‍ നീട്ടി
avatar image

NDR News

19 Oct 2024 04:00 PM

   പത്തനംതിട്ട :ശബരിമല ക്ഷേത്ര ത്തില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ കൂട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്കാണ് നീട്ടിയത്. വൈകീട്ട് നാല് മണിക്ക് നട തുറക്കും.

   മണ്ഡലമാസം ആരംഭിച്ചതോടെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്യൂവില്‍ കാത്തുനില്‍ക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്.

  പതിനെട്ടാം പടി കയറാന്‍ കാത്തു നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലിലാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. തിരക്ക് കണക്കിലെടുത്താണ് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനമെടുത്തത്.

NDR News
19 Oct 2024 04:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents