വടകരയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ഒഡീഷ, ജാർഖണ്ഡ് സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് വലിയ അളവിലുള്ള കഞ്ചാവ് പിടികൂടിയത്
വടകര :വടകരയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . ഒഡീഷ, ജാർഖണ്ഡ് സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് വലിയ അളവിലുള്ള കഞ്ചാവ് പിടികൂടിയത്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീവണ്ടി മാർഗം ഒഡീഷയിൽ നിന്ന് എത്തിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇന്ന് വടകര റെയിൽവെ സ്റ്റേഷനടുത്ത് വെച്ചാണ് ഇവർ വലയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന മയക്ക്മരുന്ന് വിരുദ്ധ സേനയാണ് കഞ്ചാവ് വേട്ട നടത്തിയത്.