headerlogo
recents

വ്യാജ രജിസ്ട്രേഷൻ നമ്പർ നിർമ്മിച്ച് വാഹനം ഉപയോഗിച്ചയാൾ പോലീസ് പിടിയിൽ

ബേപ്പൂർ സ്വദേശി വീയ്യാംവീട്ടിൽ ഹൗസ്, തമ്പി വളപ്പിൽ സുന്ദരൻ്റെ മകൻ സുഷേക് (38) ആണ് അറസ്റ്റിലായത്.

 വ്യാജ രജിസ്ട്രേഷൻ നമ്പർ നിർമ്മിച്ച് വാഹനം ഉപയോഗിച്ചയാൾ പോലീസ് പിടിയിൽ
avatar image

NDR News

18 Oct 2024 07:08 AM

കോഴിക്കോട്: വ്യാജ രജിസ്ട്രേഷൻ നമ്പർ നിർമ്മിച്ച് വാഹനം ഉപയോഗിച്ചയാൾ പോലീസ് പിടിയിൽ. ബേപ്പൂർ സ്വദേശി വീയ്യാംവീട്ടിൽ ഹൗസ്, തമ്പി വളപ്പിൽ സുന്ദരൻ്റെ മകൻ സുഷേക് (38) ആണ് അറസ്റ്റിലായത്.

   മാറാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് മാഹിയിൽവച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയ KL 60 F 2538 നമ്പർ പതിച്ച പിക്കപ്പ് വണ്ടി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ രേഖകളിൽ സംശയം തോന്നുകയും തുടർന്ന് ഉടമസ്ഥന്റെ രേഖകൾ പരിശോധിച്ചതോടെ രജിസ്ട്രേഷൻ നമ്പറിൻെറ യഥാർത്ഥ ഉടമസ്ഥൻ മലപ്പുറം തിരൂർ സ്വദേശിയാണെന്ന് മനസിലായി.ഈ നമ്പറിലുള്ള വണ്ടി ഉടമസ്ഥൻെറ കൈവശമുള്ളതായും എന്നാൽ പിടികൂടിയ വണ്ടിയുടെ എഞ്ചിൻ നമ്പറും, ചേസിസ് നമ്പറും മായ്ച നിലയിലാണുണ്ടായത്.

  വണ്ടിയുടെ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തുന്നതിന് വാഹനം മോഷ്ടിച്ചതാണോ എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. 

 

NDR News
18 Oct 2024 07:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents