headerlogo
recents

പേരാമ്പ്രയിൽ ഓടുന്ന ബസ്സിൽ കുഴഞ്ഞു വീണ രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചു ബസ് ജീവനക്കാർ.

ഡ്രൈവർ ആദി സുരേഷ് ബസ് നേരെ പേരാമ്പ്ര ഇ.എം. എസ് സഹകരണ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

 പേരാമ്പ്രയിൽ ഓടുന്ന ബസ്സിൽ കുഴഞ്ഞു വീണ രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചു ബസ് ജീവനക്കാർ.
avatar image

NDR News

18 Oct 2024 05:51 PM

പേരാമ്പ്ര:ഓടുന്ന ബസ്സിൽ കുഴഞ്ഞു വീണ സ്ത്രീയെ ഹോസ്പിറ്റലിൽ എത്തിച്ചു കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ അദ്‌നാൻ ബസ് ജീവനക്കാർ.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കുറ്റ്യാടിയിൽ നിന്നും കയറിയ യുവതിക്ക് ആണ് പേരാമ്പ്രയിൽ എത്തിയപ്പോൾ ബസിൽ നിന്ന് ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

           യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന അദ്നാൻ ബസിന്റെ ഡ്രൈവർ ആദി സുരേഷ് മറ്റൊന്നും ചിന്തിക്കാതെ ബസ് നേരെ പേരാമ്പ്ര ഇ.എം. എസ് സഹകരണ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.ബസ് ആശുപത്രിയിലേക്ക് വരുന്നത് കണ്ട ആശുപത്രി ജീവനക്കാർ പെട്ടെന്ന് തന്നെ തയ്യാറാകുകയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

 

NDR News
18 Oct 2024 05:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents