headerlogo
recents

ട്രെയിന്‍ റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

ഇനി ബുക്കിങ് 60 ദിവസം മുമ്പ് മാത്രം.

 ട്രെയിന്‍ റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ
avatar image

NDR News

17 Oct 2024 09:29 PM

   ഡൽഹി :ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്.

   നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം മാത്രമാക്കി പരിമിതപ്പെടുത്തിയത്. നവംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

  അതേസമയം, നവംബര്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത യാത്രകൾക്ക് പുതിയ നിയമം ബാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു . കൂടാതെ, വിദേശ വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള 365 ദിവസ ബുക്കിങ് പരിധിയിൽ മാറ്റമുണ്ടാകില്ല. പകൽ സമയ എക്‌സ്പ്രസ് ട്രെയിനുകളും ചെറിയ സമയപരിധിയുള്ളതുമായ താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് തുടങ്ങിയവയുടെ ബുക്കിങില്‍ പുതിയ റിസർവേഷൻ നിയമം ബാധകമാകില്ല.

NDR News
17 Oct 2024 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents