headerlogo
recents

‘ ചികിത്സാ – ഗവേഷണ രംഗത്ത് ശ്രീ ചിത്രയുടെ പ്രവർത്തനം മാതൃകാപരം’; മന്ത്രി കെ എൻ ബാലഗോപാൽ

ശ്രീ ചിത്ര എംപ്ലോയീസ് സഹകരണ സംഘം ഏർപ്പെടുത്തിയ അവാർഡ് ദാന ആദരിക്കൽ ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

 ‘ ചികിത്സാ – ഗവേഷണ രംഗത്ത് ശ്രീ ചിത്രയുടെ പ്രവർത്തനം മാതൃകാപരം’; മന്ത്രി കെ എൻ ബാലഗോപാൽ
avatar image

NDR News

17 Oct 2024 10:33 PM

  തിരുവനന്തപുരം :ചികിത്സാ – ഗവേഷണ രംഗത്ത് ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. സൂപ്പർ സെപ്ഷ്യാലിറ്റി ചികിത്സാ രംഗത്ത് നിരക്ക് അടിക്കടി വർദ്ധിക്കുപ്പോഴും സാമ്പത്തിക ചിലവ് നിയന്ത്രിച്ച സാധാരണക്കാരനെ പ്രാപ്യമായ രീതിയിലാണ് ചിത്രയുടെ ഫീസ് ഘടന.

   ഇതോടൊപ്പം ഗവേഷണ രംഗത്ത് ഹൃദയ വാൽവ് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ചിലവ് കുറഞ്ഞ രീതിയിൽ വികസിപ്പിച്ചെടുക്കുന്നത് സാമ്പത്തിക പിന്നോക്കാവസ്ഥ യിലുള്ളവർക്ക് ആശ്വാസകരമാണ്. അച്ചുതമേനോൻ സെൻ്റർ ഓഡിറ്റോറിയത്തിൽ ശ്രീ ചിത്ര എംപ്ലോയീസ് സഹകരണ സംഘം ഏർപ്പെടുത്തിയ അവാർഡ് ദാന ആദരിക്കൽ ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

     പ്രസിഡൻ്റ് കെ വി മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2024 മികച്ച വിജയം കൈവരിച്ച 10 ക്ലാസ് മുതൽ വിവിധ തലങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡലുകൾ വിതരണം ചെയ്തു.

   അന്തർദേശീയ, ദേശീയ തലങ്ങളിൽ പുരസ്കാരങ്ങളും അവാർഡുകളും നേടിയ ഡോക്ടർമാർ, സയൻറിസ്റ്റുകൾ, എഞ്ചിനിയർമാർ എന്നിവരെ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കവിതാ രാജാ, റിസർച്ച് വിംഗ് മേധാവി ഡോ. പി ആർ ഹരികൃഷ്ണവർമ്മ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ് മണികണ്ഠൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ എന്നിവർ ഉന്നത വിജയികളായവർക്കുള്ള കാഷ് അവാർഡുകൾ നൽകി. ഭരണസമിതി അംഗങ്ങളായ വി എസ് അബിജ, എ ബി കുഞ്ഞിരാമൻ, ഡി വിനോദ് എന്നിവർ സംസാരിച്ചു.

NDR News
17 Oct 2024 10:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents