ബലാത്സംഘ കേസിൽ ഒളിവിൽ പോയ തണ്ടോറപ്പാറ സ്വദേശി അറസ്റ്റിൽ
നാദാപുരം സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
പെരുവണ്ണാമൂഴി: ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തണ്ടോറപ്പാറ മാണിക്കോത്ത് മുഹമ്മദ് ഷാഫി (42) നെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ യുവതി നൽകിയ പരാതിയിൽ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പെരുവണ്ണാമൂഴി സബ്ബ് ഇൻസ്‌പക്ടർ കെ. ജിതിൻവാസിൻ്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നാദാപുരം സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കേസിൽ വാറണ്ട് ഉണ്ടായിരുന്ന പ്രതി ഒളിവിലായിരുന്നു. വീട്ടിലെത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.