headerlogo
recents

അങ്കണവാടി ജീവനക്കാർ മാർച്ച്‌ നടത്തി

സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

 അങ്കണവാടി ജീവനക്കാർ മാർച്ച്‌ നടത്തി
avatar image

NDR News

12 Oct 2024 09:27 AM

   കോഴിക്കോട്: അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

    പോഷൺ ട്രാക്കിന്റെ പ്രയാസം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക നൽകുക, കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

  എം ഷിംജില അധ്യക്ഷത വഹിച്ചു. പി എം ​ഗീത, ഇ എം രജനി എന്നിവർ സംസാരിച്ചു. കെ ഷീബ സ്വാ​ഗതവും സജിനി നന്ദിയും പറഞ്ഞു.

NDR News
12 Oct 2024 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents