headerlogo
recents

ചെങ്ങോട്ടുകാവ് ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഫോട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു

 ചെങ്ങോട്ടുകാവ് ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
avatar image

NDR News

11 Oct 2024 02:58 PM

ചേമഞ്ചേരി : ദേശീയപാതയിൽ ചെങ്ങോട്ട് കാവിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ കാറും കോട്ടയും കൂട്ടിയിടിച്ചു. കാലത്തെ ഏഴ് മുപ്പതോടെയാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ പ്രദേശവാസികളും അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

       അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവർ മഹമൂദിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ്‌ എത്തുമ്പോൾ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തിയാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

     എ എസ് ടി ഒ അനിൽകുമാരിന്റെ നേതൃത്വത്തിൽ ജൂനിയർ എ എസ് ടി ഒ മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം,സുകേഷ് കെ ബി,അനൂപ് എൻ പി, രജിലേഷ്, ഷാജു, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

 

NDR News
11 Oct 2024 02:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents