headerlogo
recents

ആഭരണ നിർമാണ തൊഴിലാളികൾ ധർണ നടത്തി

സിഐടിയു ജില്ലാ സെക്രട്ടറി എം ​ഗിരീഷ് ഉദ്ഘാടനം ചെയ്തു.

 ആഭരണ നിർമാണ തൊഴിലാളികൾ ധർണ നടത്തി
avatar image

NDR News

09 Oct 2024 10:30 AM

    കോഴിക്കോട്: ആഭരണ നിർമാണതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ് തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

   സിഐടിയു ജില്ലാ സെക്രട്ടറി എം ​ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആഭരണ നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് അളത്തിൽ വാസു അധ്യക്ഷത വഹിച്ചു.

   വൈസ് പ്രസിഡണ്ട് കെ പി ശശി സംസാരിച്ചു. സെക്രട്ടറി കെ ജയരാജ് സ്വാ​ഗതവും ജോയിന്റ് സെക്രട്ടറി പി കെ സുരേഷ്ബാബു നന്ദിയും പറഞ്ഞു.

NDR News
09 Oct 2024 10:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents