headerlogo
recents

ഇന്ന് മലയോര മേഖലയിൽ ഉണ്ടായ അതിശക്തമായ മഴയിലും ഇടിമിന്നലിലും പലയിടങ്ങളിൽ നാശനഷ്ടം.

കൈത കൊല്ലി-ഓഞ്ഞിൽ  റോഡ് ഒന്നാം വാർഡിൽ താമസിക്കുന്ന ഇടിയോട്ടിൽ കണാരൻ്റെ വിടിന് കനത്ത നാശനഷ്ടം

 ഇന്ന് മലയോര മേഖലയിൽ ഉണ്ടായ അതിശക്തമായ മഴയിലും ഇടിമിന്നലിലും പലയിടങ്ങളിൽ നാശനഷ്ടം.
avatar image

NDR News

06 Oct 2024 09:28 PM

കൂരാച്ചുണ്ട്: ഇന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഉണ്ടായ അതിശക്തമായ മഴയിലും ഇടിമിന്നലും പലയിടങ്ങളിലും നാശനഷ്ടം.കനത്ത ഇടിയിൽ കൂരാച്ചുണ്ട് കൈത കൊല്ലി-ഓഞ്ഞിൽ  റോഡ് ഒന്നാം വാർഡിൽ താമസിക്കുന്ന ഇടിയോട്ടിൽ കണാരൻ്റെ വിടിന് നാശ നഷ്ടം സംഭവിച്ചു.വിട്ടിലെ വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിൻ്റെ ഒരു ഭാഗം പൂർണമായും വീട്ടുപകരണങ്ങളും ഇടിയിൽ തകർന്നു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്ക്.

      പേരാമ്പ്ര ബാലുശ്ശേരി കുറ്റ്യാടി കൂരാച്ചുണ്ട് പെരുവണ്ണാമൂഴി മേപ്പയ്യൂർ ഉള്ളിയേരി അത്തോളി ഭാഗങ്ങളിലെല്ലാം കനത്ത മഴയാണ് മണിക്കൂറുകളോളം ചെയ്തത്. നേരത്തെ പെയ്ത മഴയിൽ തകർന്ന് റോഡുകൾ റിപ്പയർ ചെയ്തിരുന്നു എന്നാൽ ഇത്തവണ ഉണ്ടായ അതിശക്തമായ മഴയിൽ പലയിടത്തും റോഡുകൾ തകർന്നിട്ടുണ്ട്. 

.      

NDR News
06 Oct 2024 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents