headerlogo
recents

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പാചകക്കാരിയും ബന്ധുവും പൊലീസ് കസ്റ്റഡിയിൽ

കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്.

 സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പാചകക്കാരിയും ബന്ധുവും പൊലീസ് കസ്റ്റഡിയിൽ
avatar image

NDR News

06 Oct 2024 02:50 PM

    കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ പാചകക്കാരി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവര്‍ കസ്റ്റഡിയില്‍. എംടിയുടെ വീട്ടില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ശാന്തയാണ് മോഷണം നടത്തിയ തെന്നും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് പ്രകാശന്‍ ആണെന്നുമാണ് സംശയിക്കുന്നത്.

   കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്.നടക്കാവ് കൊട്ടാരം റോഡിലെ എംടിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണ ങ്ങളാണ് നഷ്ടപ്പെട്ടത്.

   15 ലക്ഷം രൂപയോളം വില വരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. എംടിയും കുടുംബവും വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു മോഷണം.  സ്വർണ മാലകൾ, വള, കമ്മലുകൾ, ഡയമണ്ട് പതിച്ച കമ്മലുകൾ, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണു നഷ്ടമായത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയി രുന്നു.പല ഘട്ടങ്ങളിലായി മോഷണം നടന്നതായാണു കുടുംബം മൊഴി നൽകിയിരിക്കുന്നത്. 

 

NDR News
06 Oct 2024 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents