headerlogo
recents

വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ

നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

  വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ
avatar image

NDR News

05 Oct 2024 05:56 PM

 കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

  ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

   കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

NDR News
05 Oct 2024 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents