പേരാമ്പ്രയിൽ പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്തു
എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ളയെയാണ് റിമാൻഡ് ചെയ്തത്
പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ പല തവണയായി ലൈംഗികാതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള (60)യാണ് റിമാൻഡ് ചെയ്തത്.
പല തവണയായി പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡി.വൈ.എസ്.പിയുടെ സ്ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.