headerlogo
recents

വാഹനപകടത്തിൽ പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ എയർ പോർട്ടിൽ നിന്ന് വരുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

 വാഹനപകടത്തിൽ പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
avatar image

NDR News

30 Sep 2024 07:53 PM

നാദാപുരം റോഡ് : നാദാപുരം റോഡിൽ ഇന്ന് രാവിലെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കോയാന്റെ വളപ്പിൽ അസീസിൻ്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെണ് മരണം സംഭവിച്ചത്.

      പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാൻ (18), മുഹമ്മദ് റിഷാദ് (19), ആദിൽ (20), മജീദ് (20), സെയ്ഫു (21) എന്നിവർ ചികിത്സയിലാണ്. 

     ഇന്ന് രാവിലെ ഒമ്പതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തിനു സമീപമായിരുന്നു അപകടം. കണ്ണൂർ എയർ പോർട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

 

 

NDR News
30 Sep 2024 07:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents