headerlogo
recents

നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ;പുന്നമടക്കായലിലെ ജലരാജാവിനെ ഇന്നറിയാം

5 താലൂക്കുകൾക്ക് ഇന്ന് അവധി.

 നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ;പുന്നമടക്കായലിലെ ജലരാജാവിനെ ഇന്നറിയാം
avatar image

NDR News

28 Sep 2024 08:43 AM

   ആലപ്പുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നമടക്കായലിൽ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കും. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

   വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആവേശത്തുഴയെറിയാൻ തുഴച്ചിലുകാരും ഓളപ്പരപ്പിൽ വിസ്മയം തീർക്കാൻ വള്ളങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പുന്നമടയിലെ ജലരാജാവിനെ അറിയാൻ മണിക്കൂറുകൾ മാത്രം. വള്ളംകളിയുടെ മത്സരഫലം തത്സമയം അറിയാനുള്ള സംവിധാനം പുന്നമടക്കായൽക്കര യിലെ പവലിയൻ, ഫിനിഷിങ് പോയിന്‍റ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

   19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്. ആവേശത്തുഴയെറിയാൻ നിമിഷങ്ങൾ മാത്രം കാത്തിരിക്കെ പുന്നമടക്കായലിലേക്ക് മത്സരം കാണാൻ വിദേശികളുൾപ്പെടെ യുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി.

NDR News
28 Sep 2024 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents