ലൈംഗിക അതിക്രമണം നടത്തിയ കടിയങ്ങാട് സ്വദേശിയായ സിദ്ധൻ അറസ്റ്റിൽ
മന്ത്രവാദ ചികിത്സയുടെ പേരിൽ സെപ്തംബർ20 നാണ് പരാതിക്ക് ആസ്പദമായ സംഭവം
പേരാമ്പ്ര: കടിയങ്ങാട് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ (49) നാണ് അറസ്റ്റിലായത്. മന്ത്രവാദ ചികിത്സയുടെ പേരിൽ സെപ്തംബർ 20 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകൾ കൂടി നടത്തിവരുന്ന ആളാണ് വിനോദ്. കോഴിക്കോട്സ്വദേശിനിയായ 17കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയായ പെൺകുട്ടിയും മാതാപിതാക്കളും ഇരുപതാം തീയതി ക്ഷേത്രത്തിലെത്തുകയായിരുന്നു. ഈ സമയത്ത് പ്രതി പെൺകുട്ടിയെ മാത്രം തന്റെ പൂജാ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പരാതി.മാനസികമായി സമ്മർദ്ദത്തിൽ ആയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം അറിയച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസിൽ സംഭവം സംബന്ധിച്ച് പരാതിപ്പെട്ടു. തുടർന്ന് പേരാമ്പ്ര പൊലീസ് ഇൻസ്‌പക്ടർ പി. ജംഷീർ അറസ്റ്റ് ചെയ്തു. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.