headerlogo
recents

കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി

സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്.

 കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി
avatar image

NDR News

25 Sep 2024 03:21 PM

   ആലപ്പുഴ: കടലിൽ ഉല്ലാസ യാത്രയൊരുക്കി കെഎസ്‌ആർ ടിസി. അറബിക്കടലിലെ സൂര്യാസ്‌തമയം കാണാൻ ആഡംബര കപ്പലിൽ യാത്ര ചെയ്യാം. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷ മാക്കാൻ‘നെഫർറ്റിറ്റി'എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ.

 ഓണത്തോടനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ ദീപാവലി വരെ തുടർയാത്രകളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌.സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്‌സ്‌ ബസിലും ഫാസ്‌റ്റിലുമായി കൊച്ചിയിലെത്താം. ബസ്‌, കപ്പൽയാത്ര അടക്കം ഒരാൾക്ക്‌ 3000-4000 രൂപയാണ് നിരക്ക്‌. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച്‌ യാത്രാനിരക്കിൽ വ്യത്യാസം വരും. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക. ഒക്‌ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ്‌ ദിവസങ്ങളിൽ ബോൾഗാട്ടിയിൽ നിന്നും വൈകിട്ട്‌ നാലിന്‌ കപ്പൽ യാത്ര ആരംഭിക്കും.

   48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. പാട്ട്‌, നൃത്തം, ഭക്ഷണം, മേൽത്തട്ടിൽ ഡിജെ, കുട്ടികളുടെ കളിസ്ഥലം, മൂന്ന്‌ തിയറ്റർ എന്നിവയും സുരക്ഷിതയാത്ര യ്‌ക്കായി ലൈഫ് ജാക്കറ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയും കപ്പലിലുണ്ട്. അഞ്ച്‌ മണിക്കൂറാണ് കടൽയാത്ര. 

 വിവരങ്ങൾക്ക് കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ഈമെയിൽ- btc.ksrtc@kerala.gov.in , btc.ksrtc@gmail.com . കെഎസ്ആർടി വെബ്സൈറ്റു കളിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.

 

 

NDR News
25 Sep 2024 03:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents