headerlogo
recents

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു

 ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു
avatar image

NDR News

21 Sep 2024 09:17 AM

നെയ്യാറ്റിൻകര: ഊഞ്ഞാലാടി കൊണ്ടിരിക്കെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസ്സുകാരനെ ദാരുണന്ത്യം. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് കുട്ടി ഊഞ്ഞാൽ ആടിയിരുന്നത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. 

     അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു.തലക്ക് ഗുരുതര പരുക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

 

 

NDR News
21 Sep 2024 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents