headerlogo
recents

മുക്കത്ത് കാർ ബൈക്കിൽ ഇടിച്ച് അപകടം; കാറിനുള്ളിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി

അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു

 മുക്കത്ത് കാർ ബൈക്കിൽ ഇടിച്ച് അപകടം; കാറിനുള്ളിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി
avatar image

NDR News

19 Sep 2024 10:27 PM

കോഴിക്കോട്: മുക്കത്ത് അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

     കാറിനുള്ളിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി. അപകടത്തിൽ കാറിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ 2 പേർ ഇറങ്ങിയോടി. 

    കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

NDR News
19 Sep 2024 10:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents