headerlogo
recents

പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു

അഭിനയത്തിനൊപ്പം വി പി രാമചന്ദ്രൻ നിരവധി സിനിമകളിൽ ശബ്ദവും നൽകിയിട്ടുണ്ട്.

 പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു
avatar image

NDR News

04 Sep 2024 02:03 PM

കണ്ണൂർ : സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു വി പി രാമചന്ദ്രന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്മൃതിയില്‍.

   റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനു മായിരുന്നു. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍: കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍: പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫീസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

NDR News
04 Sep 2024 02:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents