headerlogo
recents

മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്.

പണം ജില്ലാ ഭാരവാഹികൾ ചേർന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന് കൈമാറി.

 മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്.
avatar image

NDR News

04 Sep 2024 05:53 PM

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. കോഴിക്കോട് ജില്ലയിൽ നിന്ന് 2,63,95,154 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഡി വൈ എഫ് ഐ സമാഹരിച്ച പണം ജില്ലാ ഭാരവാഹികൾ ചേർന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന് കൈമാറി. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ.എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം. എം ഷാജർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേമനാഥ്, കെ ഷെഫീഖ്, എം വി നീതു എന്നിവർ സംസാരിച്ചു. 

         ജില്ലാ സെക്രട്ടറി പി എസ് ഐ ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും രേഖപ്പെടുത്തി.യുണിറ്റ് കമ്മറ്റിയംഗങ്ങൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരുടെ വരുമാനത്തിൽ നിന്നൊരു വിഹിതം കാരുണ്യത്തിൻ്റെ തുടിപ്പുള്ള നോട്ടുകൾ. ബിരിയാണിയും ബീഫും പായസവും മത്സ്യവും ചാലഞ്ചു നടത്തി സമാഹരിച്ച തുക. തടി ചുമന്നും സാധനങ്ങൾ ലോഡ് ചെയ്തും വിയർപ്പൊഴുക്കി അധ്വാനിച്ചു നേടിയ പണം. ബസ്സും ഓട്ടോറിക്ഷയും ഓടിച്ച് തൊഴിലാളികൾ നൽകിയ കരുത്തുറ്റ പിന്തുണ.ഉറുമ്പു കൂട്ടി വെക്കും പോലെ കുഞ്ഞുങ്ങൾ കൂട്ടി വച്ച നാണയത്തുട്ടുകൾ നിറഞ്ഞ സമ്പാദ്യക്കുടുക്കകൾ.വയനാടിൻ്റെ നോവുകണ്ട് ഒട്ടും താമസിക്കാതെ ആശ്വാസം നൽകിയ കുഞ്ഞു കമ്മലുകൾ മാതൃസ്നേഹത്തിൻ്റെ ആഭിമുഖ്യം .അങ്ങനെ നീളുന്ന അനേകം കാരുണ്യത്തിൻ്റെ അടയാളങ്ങൾ.

        എല്ലാം കൂടി ച്ചേർന്നപ്പോൾ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം രൂപ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു .മണിക്കൂറുകൾക്കുള്ളിൽ നാട്ടിലും നഗരത്തിലും മഴയെ വെല്ലുവിളിച്ച് ചെറുപ്പമിറങ്ങി. പിന്നെ നടന്നത് ചരിത്രം .ആ ചരിത്രത്തിൽ ജ്വലിക്കുന്ന ഒരദ്ധ്യായം കോഴിക്കോടിൻ്റെ യൗവ്വനം എഴുതിച്ചേർത്തിരിക്കുന്നു.ഒപ്പം നടന്നവർക്ക്ഉറക്കമിളച്ചവർക്ക്കാരുണ്യത്തിൻ്റെ കലവറ തുറന്നു വെച്ച മനുഷ്യ ഹൃദയങ്ങൾക്ക്.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ഡി വൈ എഫ് ഐ അറിയിച്ചു.

NDR News
04 Sep 2024 05:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents