headerlogo
recents

കോരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടി യുവാവ് മരിച്ചു

കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് ആണ് മരിച്ചത്.

 കോരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടി യുവാവ് മരിച്ചു
avatar image

NDR News

01 Sep 2024 08:52 AM

വടകര: കോരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടി യുവാവ് മരിച്ചു.കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാൾ കോരപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.

           കോരപ്പുഴയ്ക്ക് അടുത്തുള്ള കാപ്പാട് കണ്ണൻകടവിൽ നിന്നും സന്ധ്യയോടെയാണ് മൃതദേഹം ലഭിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.അച്ഛൻ ഭാസ്‌കരൻ, അമ്മ രാധ, ഭാര്യ നിഷ, മകൾ അനാമിക.

NDR News
01 Sep 2024 08:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents