headerlogo
recents

കൊയിലാണ്ടി നഗരഹൃദയത്തിൽ ഹാപ്പിനസ് പാർക്ക് സെപ്റ്റംബർ 2ന് നാടിന് സമർപ്പിക്കും

കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

 കൊയിലാണ്ടി നഗരഹൃദയത്തിൽ ഹാപ്പിനസ് പാർക്ക് സെപ്റ്റംബർ 2ന് നാടിന് സമർപ്പിക്കും
avatar image

NDR News

28 Aug 2024 09:11 AM

 കൊയിലാണ്ടി :കൊയിലാണ്ടി ക്കാർക്ക് സായാഹ്നങ്ങൾ ചെവലഴിക്കാൻ ഇനി ദൂരെയെങ്ങും പോകേണ്ട. ഇതാ നഗര ഹൃദയത്തിലായി ഒരു മനോഹരമായ ഹാപ്പിനസ് പാർക്ക്  ഒരുങ്ങിയിരി ക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ആശയങ്ങളിൽ ഉദിച്ചുയർന്ന ഒരു സ്വപ്ന പദ്ധതിയാണ് കൊയിലാണ്ടി നഗരഹൃദയത്തിൽ മിഴി തുറക്കുന്നത്.

   നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി നഗരസഭ മുന്നോട്ടു പോവുകയാണ്.നഗരസഭ ഫണ്ടിനോടൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ യോടെയും സ്പോൺസർഷിപ്പോടു കൂടിയുമാണ് ഹാപ്പിനെസ്സ് പാർക്കുകൾ നിർമ്മിക്കുന്നത്. അതിന്റെ ഭാഗമായി കൊയിലാണ്ടി നഗര ഹൃദയത്തിൽ വ്യാപാര സ്ഥാപനമായ സ്റ്റീൽ ഇന്ത്യയുടെ സഹായത്തോടുകൂടി നിർമ്മിച്ച ഹാപ്പിനെസ്സ് പാർക്ക് സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകു. 6 മണിക്ക് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. ചടങ്ങിൽ എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷയാകും.ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണി മുതൽ പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ് ടി രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നും ഒരുക്കുന്നു.

   പാർക്ക് സപ്തബർ 2 മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. പാർക്കിൽ കുടിവെള്ള സൗകര്യം ഫ്രീ വൈഫൈ സൗകര്യം ടി.വി എഫ് എം റേഡിയോ, സിസിടിവി എന്നിവയും ഒരുക്കും. സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭയുടെ മുൻകൂർ അനുവാദത്തോടെ അനുവദിക്കുന്ന താണെന്നും എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ സത്യനും അറിയിച്ചു.

NDR News
28 Aug 2024 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents