headerlogo
recents

നിക്ഷേപരംഗത്ത് വലിയ മാറ്റങ്ങള്‍;മന്ത്രി പി രാജീവ്

രാമനാട്ടുകര കിൻഫ്രയിൽ ഹെർബ്‌സ് ആൻഡ്‌ ഹഗ്‌സിന്റെ കോർപറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 നിക്ഷേപരംഗത്ത് വലിയ മാറ്റങ്ങള്‍;മന്ത്രി പി രാജീവ്
avatar image

NDR News

26 Aug 2024 03:06 PM

  കോഴിക്കോട്: നിക്ഷേപരംഗത്ത് കോഴിക്കോട് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഇപ്പോൾ വലിയ കമ്പനികൾ കേരളത്തിലേക്ക്‌ വരുന്നു. ഒരു കാലത്ത് ശ്മശാനംപോലെ കിടന്ന വ്യവസായ മേഖലകളെല്ലാം ഇപ്പോൾ സമൃദ്ധമായെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകര കിൻഫ്രയിൽ ഹെർബ്‌സ് ആൻഡ്‌ ഹഗ്‌സിന്റെ കോർപറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മാനേജിങ്‌ ഡയറക്ടർ തനൂറ ശ്വേത മേനോൻ അധ്യക്ഷയായി. ജില്ലാ ഇൻഡസ്ട്രീസ് സെന്റർ കോഴിക്കോട് ജനറൽ മാനേജർ രഞ്ജിത്ത്, ഡയറക്ടർ അബൂബക്കർ, കെ വി നിയാസ്, ഡോ. രാജേഷ്, ഡോ. കൊങ്കരസി, ഡോ. ഷിറിൻ, ഡോ. സ്‌നേഹ, ഡോ. അമ്മു, ഡോ. സ്‌നേഹപ്രകാശ് എന്നിവർ സംസാരിച്ചു.

   ആദ്യഘട്ടത്തിൽ ഹെർബ്‌സ് ആൻഡ് ഹഗ്‌സ് എന്ന ബ്രാൻഡിലൂടെ സംവരണി പിഗ്മെന്റേഷൻ ക്രീം, സ്‌നാനദ്രവ്യ ഓർഗാനിക് ബാത്ത് സോപ്പ്, ആയൂർസോൾ ഫൂട്ട്ക്രീം ഉൾപ്പെടെ 42 ഉൽപ്പന്നങ്ങൾ വിപണിയി ലിറക്കും. നിർമാണ യൂണിറ്റ് ബാലുശേരി കെഎസ്ഐഡിസി യിൽ പ്രവർത്തനം ആരംഭിക്കും. ഇതിന് പുറമെ ഹെർബൽ ഗാർഡൻസും ഫീൽ ഹെർബൽ എക്‌സ്‌പീരിയൻസ് സെന്ററും ഒക്‌ടോബറിൽ പ്രവർത്തനം ആരംഭിക്കും.

NDR News
26 Aug 2024 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents